അലനല്ലൂര്‍: ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസ മേകാനായി അലനല്ലൂര്‍ മെഡിക്കല്‍ സെന്റര്‍ സൗജന്യ ആസ്തമ അലര്‍ജി സി.ഒ.പി.ഡി പോസ്റ്റ് കോവിഡ് രോഗ നിര്‍ണ്ണയ ക്യാമ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു.ഡിസംബര്‍ 22ന് വ്യാഴാഴ്ച വൈകീട്ട് നാല് മണി മുതല്‍ ആറ് മണി വരെ അലനല്ലൂര്‍ മെഡിക്കല്‍ സെന്റ റില്‍ വെച്ചാണ് രോഗനിര്‍ണയ ക്യാമ്പ് നടക്കുക.ആസ്തമ,ചെസ്റ്റ് സ്‌പെഷ്യലിസ്റ്റ്, പള്‍മ ണോളജിസ്റ്റ് ഡോ.സമീര്‍ ആനക്കച്ചേരി ക്യാമ്പിന് നേതൃത്വം നല്‍കും.ക്യാമ്പ് ആദ്യം ബുക്ക് ചെയ്യുന്ന നാല്‍പ്പത് പേര്‍ക്ക് മാത്രമാണെന്നും 680 രൂപ ചാര്‍ജ്ജ് വരുന്ന ശ്വാസ കോശ പരിശോധന സൗജന്യമായിരിക്കുമെന്നും എഎംസി മാനേജ്‌മെന്റ് അറിയിച്ചു.
ശ്വാസ കോശ രോഗമുള്ളവരും രോഗം സംശയിക്കുന്നവരും നിര്‍ബന്ധമായി ചെയ്തിരി ക്കേണ്ടതാണ് സ്‌പൈറോമെട്രി ടെസ്റ്റ് അഥവാ ശ്വാസകോശ പരിശോധന.ശ്വാസകോശ സംബന്ധമായ അലര്‍ജി,പുകവലി മൂലമുള്ള ശ്വാസ കോശ രോഗങ്ങള്‍ കണ്ടെത്തുവാ നും,ശ്വാസ കോശത്തിന്റെ പ്രവര്‍ത്തനക്ഷമത,ശ്വാസ കോശ രോഗങ്ങള്‍ മൂലം ശ്വാസ കോശത്തിനുണ്ടായ വീക്കം,കഫക്കെട്ട്,ന്യുമോണിയ,ശ്വാസ തടസ്സം എന്നിവ മനസ്സിലാ ക്കുവാനും വേണ്ടിയാണ് സ്‌പൈറോമെട്രി ടെസ്റ്റ് നടത്തുന്നത്.
ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം,ഇടയ്ക്കിടെ ഉണ്ടാകുന്ന തുമ്മല്‍, മൂക്കൊലിപ്പ്,ശ്വാ സം മുട്ടല്‍ അനുഭവപ്പെടല്‍,തുമ്മല്‍ വരുമ്പോള്‍ 10,15 തവണ നീണ്ട് നില്‍ക്കുക, വിട്ടു മാറാത്ത ചുമ;പ്രത്യേകിച്ച് രാത്രിയില്‍ അല്ലെങ്കില്‍ അതിരാവിലെ,വലിവ് അഥവാ നെ ഞ്ചില്‍ നിന്നും വിസിലടിക്കുന്ന പോലുള്ള ശബ്ദത്തോടെയുള്ള ശ്വാസോച്ഛ്വാസം, അ ടിക്കടി ഉണ്ടാകുന്ന ശ്വാസം മുട്ടല്‍,കഫക്കെട്ട് ന്യൂമോണിയ,നടക്കുമ്പോള്‍ കിതപ്പും, ശ്വാസതടസ്സവും നേരിടുന്നവരാണെങ്കില്‍ പരിശോധന ആവശ്യമാണ്.
ശ്വാസകോശ രോഗങ്ങള്‍ സംശയിക്കുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുത്ത് രോഗനിര്‍ണയം നടത്താവുന്നതാണ്.ഡോ.സമീര്‍ ആനക്കച്ചേരിയുടെ സേവനം എല്ലാ വ്യാഴാഴ്ചയും വൈ കീട്ട് അഞ്ച് മണി മുതല്‍ രാത്രി ഏഴ് മണി വരെ അലനല്ലൂര്‍ മെഡിക്കല്‍ സെന്ററില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി 04924 263 551,8078 823 551 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്.