മണ്ണാര്‍ക്കാട്: വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കരകൗശല മേഖലയിലെ വിദ ഗ്ധ തൊഴിലാളികള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആശ (അസിസ്റ്റന്റ്സ് സ്‌കീം ഫോര്‍ ഹാന്‍ഡി ക്രാഫ്റ്റ് ആര്‍ട്ടിസന്‍സ്) പദ്ധതിയില്‍ സാമ്പത്തിക സഹായം ലഭിക്കും. കരകൗശല മേഖലയില്‍ നൂതന സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കലാണ് പദ്ധതി ലക്ഷ്യമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍ പറ ഞ്ഞു.പദ്ധതിപ്രകാരം വനിത,എസ്.സി,എസ്.ടി,യുവസംരംഭകര്‍ക്ക് പരമാവധി മൂന്ന് ല ക്ഷം രൂപയും ജനറല്‍ വിഭാഗത്തിന് പരമാവധി രണ്ട് ലക്ഷം രൂപയും ഗ്രാന്റായി ലഭി ക്കും.

സംരംഭം തുടങ്ങി ആറ് മാസത്തിനകം ആശ പദ്ധതിയിലേക്ക് അപേക്ഷിക്കാം.ബാങ്ക് ലോണ്‍ എടുക്കാതെ സ്വന്തം നിലയില്‍ സംരംഭം തുടങ്ങാന്‍ മൂലധന നിക്ഷേപം നടത്തു ന്നവര്‍ക്കും ആനുകൂല്യം ലഭിക്കും. കരകൗശല സംരംഭങ്ങള്‍ക്ക് സ്വന്തം മൂലധന നിക്ഷേപത്തിന്റെ 40 ശതമാനവും (പരമാവധി രണ്ട് ലക്ഷം രൂപ) വരെയും വനിത, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂലധന നിക്ഷേപത്തിന്റെ 50 ശതമാനവും (പര മാവധി മൂന്ന് ലക്ഷം രൂപ) വരെയും ഗ്രാന്റ് ലഭിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പറഞ്ഞു. ഇതര സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് പ്രസ്തുത തുക കഴിച്ച് അര്‍ഹമായ തുക പദ്ധതി പ്രകാരം ലഭിക്കും.

വര്‍ക്ക്‌ഷെഡ് നിര്‍മ്മാണം, പുതിയ യന്ത്രങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ വാങ്ങല്‍, വൈദ്യു തീകരണം, ഡിസൈനുകള്‍, നൂതന സാങ്കേതികവിദ്യ എന്നിവക്കായി ചെലവഴിക്കുന്ന തുക ഗ്രാന്റായി ലഭിക്കുമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍ പറഞ്ഞു. ജില്ലയില്‍ ആശ പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതു വരെ മൂന്ന് അപേക്ഷ ലഭിച്ചതില്‍ രണ്ട് അപേക്ഷകള്‍ക്കായി 1,70,000 രൂപ അനുവദിച്ചതാ യും ഒന്ന് പരിശോധനയിലാണെന്നും അദ്ദേഹം അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!