മണ്ണാര്‍ക്കാട് :എംഇഎസ് കല്ലടി കോളേജ് എന്‍സിസി നേവല്‍ വിങ് 9കെ നേവല്‍ യൂണിറ്റ്,ബിഡികെ സേവ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി രക്തബാങ്കിന്റെ സഹ കരണത്തോടെ രക്തദാന ക്യാമ്പ് നടത്തി.കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ക്യാമ്പില്‍ 54 പേര്‍ രക്തം ദാനം ചെയ്തു.പ്രിന്‍സിപ്പാള്‍ ഡോ.ഹസീന ഉദ്ഘാടനം ചെയ്തു.എന്‍സിസി നേവല്‍ വിങ്ക് എഎന്‍ഒ സബ് ലഫ്റ്റണല്‍ ഡോ.ടി കെ ജലീല്‍ അധ്യക്ഷനായി.കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഫസല്‍ പൂക്കോയ തങ്ങള്‍,അസ്ലം അച്ചു,മുഹമ്മദ്ഷ,ദീപിക,ഷബീന,ആഷിദ്,ഡോ.ബിന്‍സി,ജസീം തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!