മണ്ണാര്‍ക്കാട്: ഒ.ബി.സി സ്കോളര്‍ഷിപ്പ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എം.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. കോടതിപ്പടി പരിസരത്ത് നടന്ന പ്രതിഷേധ സംഗമം എം.എസ്.എഫ് ജില്ലാ സെക്രട്ടറി എം.ടി ഹക്കീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ സഫുവാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ആര് സൈഫുദ്ധീന്‍, അഫ്സല് കൊറ്റരായില്‍, ഷബീബ് കണ്ടമഗലം, ഷഹീന് നമ്പിയംകുന്ന്, സല്മാന് പടമല, തസ്നിയ, ലീന തുടങ്ങിയവര്‍ സംബന്ധിച്ചു.