മണ്ണാര്‍ക്കാട് :പൗരത്വം ഔദാര്യം അല്ല, യുവത്വം നിലപാട് പറയുന്നു എന്നാ പ്രമേയത്തില്‍, ഫെബ്രുവരി എട്ടിന് ചെര്‍പ്പുളശ്ശേരിയില്‍ നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയ്ക്ക് മുന്നോടി യായി നടത്തുന്ന യുവജന മാര്‍ച്ച് നടത്തി. കരിങ്കല്ലത്താ ണിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.അലനല്ലൂര്‍ സോണിലെ കൊടക്കാട് സ്വീകരണം നല്‍കി.സ്വീകരണ സമ്മേളനം കേരള മുസ്ലിം ജമാഅത് അലനല്ലൂര്‍ സോണ്‍ പ്രസിഡന്റ് കെ ഉണ്ണീന്‍കുട്ടി സഖാഫി ഉദ്ഘാ ടനം ചെയ്തു.സൈതലവി തോട്ടര അധ്യക്ഷത വഹിച്ചു.പി സി സിദ്ദിഖ് സഖാഫി പ്രമേയപ്രഭാഷണം നടത്തി. ഹംസകവുണ്ട, ഷഫീഖ് അലി കൊമ്പം, സക്കീര്‍ സഖാഫി, സിറാജ് സഖാഫി, സുലൈമാന്‍ ചുണ്ട മ്പറ്റ, ഉമര്‍ ഓങ്ങല്ലൂര്‍, റഷീദ് അശ്‌റഫി, ഹാഫിദ് ഉസ്മാന്‍ വിളയൂര്‍, അഷറഫ് അഹ്‌സനി ആനക്കര, അബുബക്കര്‍ അവനാകുന്നന്‍, എം എ നാസര്‍ സഖാഫി, മുഹമ്മദ് അലി സഖാഫി ചാലിയം, അസീസ് അമാനി, ബഷീര്‍ സഖാഫി വണ്ടിത്താവളം, മൊയ്ദീന്‍ കുട്ടി അല്‍ഹസനി, എന്നിവര്‍ യുത്ത് മാര്‍ച്ചിന് നേതൃത്വം നല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!