കോട്ടോപ്പാടം:എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയവും കൂടുതല്‍ സമ്പൂര്‍ണ എ പ്ലസുകളും കൈവരിച്ച് പഠന നേട്ടം ഉറപ്പുവരുത്തുന്നതിനായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂളില്‍ We Will Win-2020 ‘ഞങ്ങള്‍ ജയിക്കും’ സമഗ്ര പരിശീലന പരിപാടിക്ക് തുടക്കമായി.വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ്,വിജയശ്രീ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പരിപാടിയുടെ പ്രഖ്യാപനവും രക്ഷാകര്‍തൃ സംഗമത്തിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍ നിര്‍വ്വഹിച്ചു. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ ഡോ.എ. രാജേന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി.പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി ചടങ്ങില്‍ അധ്യക്ഷനായി.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.അബ്ദുല്‍മജീദ്,പ്രധാനാധ്യാപിക എ.രമണി,മാനേജര്‍ റഷീദ് കല്ലടി, പി.എം.കുഞ്ഞിക്കോയ തങ്ങള്‍, കെ. സാജിത് ബാവ, കെ.ടി.റജീന,കെ.എന്‍.ബലരാമന്‍ നമ്പൂതിരി,പി.ഗിരീഷ്, കെ. രവീന്ദ്രന്‍,വിജയശ്രീ കോ- ഓര്‍ഡിനേറ്റര്‍ടി.പി.അബ്ദുല്‍സലീം,ഹമീദ് കൊമ്പത്ത്,പി.കെ.ഹംസ,കെ.എസ്.മനോജ്,ജോണ്‍ റിച്ചാര്‍ഡ്, കെ.കെ.അംബിക,എസ്.ആര്‍.ജി കണ്‍വീനര്‍ ജി. അമ്പിളി,സ്‌കൂള്‍ ലീഡര്‍ നജ് ല സ്വാലിഹ എന്നിവര്‍ സംസാരിച്ചു.അമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന സമഗ്ര പരിശീലന പരിപാടിയുടെ ഭാഗമായി രക്ഷാകര്‍തൃ സംഗമം,ഗൃഹസന്ദര്‍ശനം,രാവിലെയും വൈകിട്ടും അവധി ദിവസങ്ങളിലും അധിക പഠന ക്ലാസുകള്‍, കൗണ്‍സിലിങ്ങ്, വിവിധ വിഷയങ്ങളിലായി നൂറോളം മാതൃകാ പരീക്ഷകള്‍ ,പ്രാദേശിക പഠനകേന്ദ്രങ്ങള്‍, പഠനോത്സവം,വര്‍ക്ക് ഷീറ്റ് തയ്യാറാ ക്കല്‍,പരിഹാര ബോധനം, മിടുക്കരായ കുട്ടികളുടെ നേതൃത്വ ത്തില്‍ പഠനക്കൂട്ടം,ടീച്ചേഴ്‌സ് അഡോപ്റ്റഡ് ഗ്രൂപ്പ്,നൈറ്റ് ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കും.