കല്ലടിക്കോട് :കരിമ്പ ഒന്ന് വില്ലേജില്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി. അപേക്ഷകള്‍ തീര്‍പ്പാക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരി ശോധന.ഒരു മാസത്തിനുള്ള തീര്‍പ്പാക്കേണ്ട അപേക്ഷകള്‍ പോലും നാലുമാസത്തോളം കെട്ടികിടക്കുന്നതായും 1200 രൂപ അധിക തുകകണ്ടെത്തിയതായും വിജിലന്‍സ് ഉദ്യോ ഗസ്ഥര്‍ പറഞ്ഞു.തണ്ടപ്പേര്‍ അപേക്ഷകള്‍ക്കു പുറമെ രെജിസ്റ്ററും കൃത്യമായി കൈകാ ര്യം ചെയ്യുന്നില്ല. വില്ലേജിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും അവര്‍ പറഞ്ഞു. ഡി.വൈ.എസ്.പി. എന്‍.ഗംഗാധരന്‍, എസ്.ഐ. പി.സുരേന്ദ്രന്‍, എസ്.ഐ കെ. മണികണ്ഠന്‍, സി. പി.ഓമാരായ പി.വിമേഷ്, ബാലകൃഷ്ണന്‍, ബ്രീസ്, ഗസ്റ്റഡ് ഓഫീസര്‍ വി.ടി.മോണിക്ക എന്നിവരായിരിന്നു സംഘത്തിലുണ്ടായിരുന്നത്.