മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും നാഷണല്‍ മീന്‍സ് കം മെ റിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എന്‍.ഷംസുദ്ദീന്‍ എം. എല്‍.എയുടെ ഫ്‌ലെയിം വിദ്യാഭ്യാസ കര്‍മ്മപദ്ധതിയുടെ ഭാഗമായി നടത്തിയ മാതൃകാ പരീക്ഷ കുട്ടികളുടെ പങ്കാളിത്തത്തിലും സംഘാടനത്തിലും ശ്രദ്ധേയമായി.മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലും അഗളി ജി.വി.എച്ച്.എസ്.എസ്സിലുമായി നട ന്ന പരീക്ഷയില്‍ അറുനൂറോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി.
ഫ്‌ലെയിമിന്റെ കീഴില്‍ എന്‍സ്‌കൂളിന്റെ സഹകരണത്തോടെ നടത്തിവരുന്ന സമഗ്ര പരിശീലനത്തിന്റെ തുടര്‍ച്ചയായാണ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചത്.17 ന് നടക്കുന്ന എന്‍.എം.എം.എസ് പരീക്ഷയെ ശുഭാപ്തി വിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതിനും വിജയം കൈവരിക്കുന്നതിനും ചിട്ടയോടെയുള്ള പരിശീലനവും മാതൃകാ പരീക്ഷയും ഏറെ ഫലപ്രദമാകുമെന്ന് പരീക്ഷാര്‍ത്ഥികളുമായി സംവദിച്ച എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ അഭിപ്രായപ്പെട്ടു.എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അദ്ദേഹം വിജയാശംസകള്‍ നേര്‍ ന്നു. ഫ്‌ലെയിം കോര്‍ ഗ്രൂപ്പ് അംഗങ്ങളായ ഹമീദ് കൊമ്പത്ത്,കെ.ജി.ബാബു,സലീം നാല കത്ത്,പി.മുഹമ്മദ് അഷ്‌റഫ്,പി.സി.എം.ഹബീബ്,എന്‍സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ബിനീഷ് തേങ്കുറുശ്ശി തുടങ്ങിയവര്‍ പങ്കെടുത്തു.