മണ്ണാര്‍ക്കാട്: സര്‍ഗവാസനയുള്‍ക്കൊള്ളുന്ന മനസുകള്‍ക്ക് കലാപ്രകടനം നടത്തുന്ന തിന് ശാരീരിക പരിമിതികള്‍ തടസ്സമല്ലെന്ന് തെളിയിച്ച് ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലോത്സവം വേറിട്ടതായി.ഭിന്നശേഷി മാസാചരണത്തോടനുബന്ധിച്ചാണ് മണ്ണാര്‍ക്കാട് നഗരസഭയില്‍ ഭിന്നശേഷി കലാമേള ഒരുക്കിയത്.വിവിധ കലാപരിപാടികളില്‍ മികച്ച പ്രകടനമാണ് കുട്ടികള്‍ കാഴ്ചവെച്ചത്.കലാമേളയില്‍ പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനങ്ങ ളും നല്‍കി.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.വൈസ് ചെ യര്പേഴ്‌സണ്‍ കെ പ്രസീത അധ്യക്ഷയായി.മോട്ടിവേഷന്‍ ട്രെയിനര്‍ ബിലാല്‍ ക്ലാസ്സെടു ത്തു.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ബാലകൃഷ്ണന്‍,ഷെഫീഖ് റഹ്മാന്‍,ഹംസ കുറുവണ്ണ,മാസിത സത്താര്‍,നഗരസഭാ കൗണ്‍സിലര്‍മാര്‍,താലൂക്ക് ആശുപത്രി ഓഡി യോളജിസ്റ്റ് അഖില തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!