മണ്ണാർക്കാട്: ബാലസംഘം അലനല്ലൂർ വില്ലേജ് കമ്മിറ്റി പൗരത്വ ഭേദഗതി ബില്ലിനെതിരെ സാഹോദര്യ സംഗമം സംഘടിപ്പിച്ചു. ഏരിയാ കൺവീനർ എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു. തൗസീഫ് അദ്ധ്യക്ഷത വഹിച്ചു.മുസ്ഥഫ, ബാബു, സലീം, അനു എന്നിവർ സംസാരിച്ചു. തരുൺ ഭരണഘടനയുടെ ആമുഖവും, അക്ഷയ് പ്രതിഞ്ജയും അവതരിപ്പിച്ചു.രാജേന്ദ്രൻ സ്വാഗതവും, അക്ഷയ് നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികൾ നടന്നു.