അലനല്ലൂര്‍: കേരളത്തില്‍ എന്‍ പി ആര്‍ നടപ്പാക്കില്ല സെന്‍സസ് മാത്രമേ ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രയോഗ തല ത്തിലുണ്ടാക്കുന്ന ആശങ്കകള്‍ക്ക് അറുതി വരുത്തണമെന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് അലനല്ലൂര്‍ മണ്ഡലം പ്രോഫ്‌കോണ്‍ ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു.പത്ത് വര്‍ഷം കൂടുമ്പോഴുള്ള സെന്‍സസ് 2010 ലെ കണക്കെടുപ്പോടെ എന്‍ പി ആര്‍ ആയിട്ടാണ് നടത്തിയത്. എന്‍ പി ആര്‍ അല്ലാത്ത മറ്റൊരു സെന്‍സസ് നടന്നിട്ടില്ല. 2020 ലും അതില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയതായി അറിവില്ല. സെന്‍സസിന്റെ പേരില്‍ എന്‍ പി ആര്‍ തന്നെയാണ് സ്വാഭാവികമായും നടപ്പില്‍ വരുത്തുക. ഈ സാഹചര്യത്തില്‍ എന്‍ പി ആര്‍ നടപ്പാക്കില്ല; സെന്‍സസ് മാത്രമേ ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് എങ്ങനെ പാലിക്കുമെന്ന കാര്യത്തില്‍ തികഞ്ഞ ആശയക്കുഴപ്പവും ആശങ്കയും നിലനില്‍ക്കുന്നുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.മാര്‍ച്ച് 13 മുതല്‍ 15 വരെ കൊല്ലത്ത് വെച്ച് നടക്കുന്ന പ്രോഫ്‌കോണിന്റെ ഭാഗമായി സംഘടിപ്പിച്ച നേതൃസംഗമം വിസ്ഡം യൂത്ത് ജില്ല വൈസ് പ്രസിഡന്റ് ഷരീഫ് കാര ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് അല്‍ ഹാഫിള് ഷഹദാദ് ചതുരാല അധ്യക്ഷത വഹിച്ചു.കെ.നൂറുദ്ദീന്‍ സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ല സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, കെ.പി.ഷാനിബ്കാര, കെ.നൂറുദ്ദീന്‍, ഷാമില്‍ പാലക്കാഴി, മന്‍ഷൂഖ് കൊടിയംകുന്ന്, ഇ.അസ്ലം പാലക്കടവ്, എ.ഫര്‍ഷിന്‍ മുറിയക്കണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.