മണ്ണാര്‍ക്കാട്: അയ്യായിരം വിദ്യാര്‍ത്ഥികളെ അണിനിരത്തി അയ്യാ യിരം ത്രിവര്‍ണ്ണ ബലൂണുകള്‍ ആകാശത്തേക്ക് പറത്തി എം ഇ എസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത വ്യതിരിക്തമായ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.കല്ലടി കോളേജ് ഗ്രൗണ്ടില്‍ നടന്ന പരിപാടി യില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും എം.ഇ.എസ് പ്രവര്‍ത്തകരും അണിനിരന്നു.എം.എല്‍.എ മാരായ അഡ്വ. എന്‍.ഷംസുദ്ദീന്‍, പി.കെ.ശശി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ ജീവിക്കുന്ന ഇന്ത്യന്‍ ജനതയോട് ഇന്ത്യക്കാരനാണെന്ന് തെളിയിക്കുവാന്‍ രേഖകള്‍ ഹാജരാക്കുവാന്‍ പറയുന്ന രാജ്യ ഭരണാധികാരികളുടെ തീരുമാനം അങ്ങേയറ്റം യുക്തിരഹിതവും മനുഷ്യത്വ വിരുദ്ധവുമാണെന്ന് അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. ഫാസിസ്റ്റ് ഭരണം നടപ്പാക്കിയ ഹിറ്റ്‌ലറെയും മുസ്സോളിനിയെയും ജനം തെരുവില്‍ വിചാരണ ചെയ്തതും അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന ദുരവസ്ഥയും ഇന്ത്യയിലെ നവഫാസിസ്റ്റുകള്‍ ഒര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്റ്റെ മഹിതമായ ഭരണഘടനയെ വെല്ലുവിളി ക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ് സമര പോരാട്ടത്തില്‍ ശക്തമായി നിലകൊള്ളുന്ന വിദ്യാര്‍ത്ഥി സമൂഹം ദിനേന ലോകത്തോട് വിളിച്ചു പറയുന്നത് ഞങ്ങള്‍ തോല്‍ക്കുന്നതിനായല്ല- ജയിക്കാനുളള പോരാട്ടമാണിത് എന്നതാണെന്ന് പി.കെ.ശശി എം.എല്‍.എ പറഞ്ഞു. ഫാസിസ്റ്റു കളുടെ കുടില ശിരസ്സുകള്‍ തൂങ്ങിയാടുന്നതാണ് ലോക ചരിത്ര ത്തിന്റ്റെ കണ്ണാടിയില്‍ പ്രതിഫലിക്കുന്നത് എന്നും രാജ്യ ഭരണാധി കാരികള്‍ ആ ചരിത്രം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ടി.കെ.ജലീല്‍ ചടങ്ങില്‍ പ്രതജ്ഞ ചൊല്ലിക്കൊടുത്തു. എം ഇ.എസ് ജില്ലാ പ്രസിഡന്റ് എ.ജബ്ബാറലി,എം.ഇ. എസ് കല്ലടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ സി കെ സൈതാലി, എം.ഇ.എസ് നേതാക്കളായ സി.യു. മുജീബ്, അഡ്വ.നാസര്‍ കൊമ്പത്ത്,എന്‍.അബൂബക്കര്‍, ഡോ.അജിംസ്.പി.മുഹമ്മദ്, എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി ഹംസ .കെ പട്ടാമ്പി , നജ്മുദ്ധീന്‍,കെ.പി.അക്ബര്‍, ബഷീര്‍ കറുവണ്ണ, അബ്ദു അലനല്ലൂര്‍, അബൂബക്കര്‍ ബാവി, സി.പി.ശിഹാബുദ്ദീന്‍,റംല യൂസഫ് മന്നയത്ത്, എം.ഇ. എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ഉബൈദുള്ള, എം.ഇ.എസ് ഹൈസ്‌കൂള്‍ എച്ച് എം ആയിഷാബി, പ്രൊഫ.അനു ജോസഫ് പ്രൊഫ. ഷാജിദ് വളാഞ്ചേരി,പ്രൊഫ. പി.എം.സലാഹുദ്ദീന്‍ , ഡോ.ടി.സൈനുല്‍ ആബിദ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അജ്മല്‍ മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.