മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ’ഇത് ഗാന്ധിജി യുടെ നാടാണ് പൗരത്വം അവകാശമാണ്’ എന്ന പ്രമേയത്തില്‍ എം .ഇ.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായി എം.ഇ.എസ് ജില്ലാ കമ്മറ്റി മതേതര ബഹു സ്വര കൂട്ടായ്മ സംഘടിപ്പിക്കുന്നു.ജനുവരി 20 ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് എം.ഇ.എസ് കല്ലടി കോളേജ് ഗൗണ്ടിലാണ് പരിപാടി. ചടങ്ങില്‍ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി. എ ഫസല്‍ ഗഫൂര്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം. എല്‍. എ, പി.കെ ശശി എം. എല്‍.എ എന്നിവര്‍ പങ്കെടുത്തു സംസാരിക്കും.എം. ഇ.എസ് സ്ഥാപ നങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഭാരവാഹികളും പങ്കെടുക്കുന്ന പരിപാടിയില്‍ അയ്യായിരം ബലൂണുകള്‍ ആകാശ ത്തേക്ക് പറത്തും.എം.ഇ.എസ് കല്ലടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ സൈതാലി, കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ടി.കെ ജലീല്‍,എം.ഇ.എസ് ജില്ലാ കമ്മറ്റി അംഗം കെ.പി. അക്ബര്‍, പ്രൊഫ. പി.എം. സലാഹുദ്ദീന്‍, ഡോ.ടി. സൈനുല്‍ ആബിദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.