പാലക്കാട്:ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ടായി അഡ്വക്കേറ്റ് ഇ.കൃഷ്ണദാസിനെ വീണ്ടും തിരഞ്ഞെടുത്തു. ഇന്ന് രാവിലെ വര ണാധികാരി മുന്‍പാകെ അഡ്വ.ഇ.കൃഷ്ണദാസ് നോമിനേഷന്‍ നല്‍കി. വരണാധികാരി മുന്‍പാകെ ഇന്ന് ഒരു പത്രിക മാത്രമേ സമര്‍പ്പിക്ക പ്പെട്ടിരുന്നുള്ളൂ.വൈകുന്നേരം 4 മണിക്ക് ടോപ് ഇന്‍ ടൗണില്‍ നടന്ന ജില്ല അധ്യക്ഷനെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അഡ്വ.ഇ.കൃഷ്ണദാസ് ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട തായി ജില്ലാ വരണാധികാരിയും, സംസ്ഥാന ഉപാധ്യക്ഷനുമായ പി.എം.വേലായുധന്‍ പ്രഖ്യാപിച്ചു.1989 മുതല്‍ എബിവിപിയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച ശ്രീ.കൃഷ്ണദാസ്, കേരളത്തിലും കര്‍ണാടകത്തിലും 2004 മുതല്‍ യുവമോര്‍ച്ചയുടെയും, പാര്‍ട്ടി യുടെയും ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി പ്രസ്ഥാന ത്തിലൂടെ പൊതു പ്രവര്‍ത്തനമാരംഭിച്ച കൃഷ്ണദാസ് ഇത് രണ്ടാം തവണയാണ് ജില്ലാ പ്രസിഡണ്ട് ആവുന്നത്. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ പാലക്കാട് നഗരസഭയില്‍ ഭരണത്തില്‍ എത്തിക്കാന്‍ സുപ്രധാനമായ പങ്ക് വഹിച്ച അദ്ദേഹം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ലോകസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ശ്രദ്ധേയമായ പ്രകടനം ജില്ലയില്‍ നടത്താന്‍ കഴിഞ്ഞതും കൃഷ്ണദാസ് പ്രസിഡണ്ട് ആയിരിക്കു മ്പോഴാണ്. യുവമോര്‍ച്ചയുടെയും ബിജെപിയുടെയും നിരവധി ചുമതലകള്‍ വഹിച്ചിട്ടുള്ള കൃഷ്ണദാസ് പാലക്കാട് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. നിലവില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ്, ന്യൂഡല്‍ഹി ആസ്ഥാനമായ നാഷണല്‍ യുവ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ ഡയറക്ടര്‍ ആണ്. നേതൃ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്ത് സംസാരിച്ചു. യോഗത്തില്‍ ബിജെപി മധ്യമേഖല പ്രസിഡന്റ് . അഡ്വ.നാരായ ണന്‍ നമ്പൂതിരി, മേഖലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാലന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.വി. വിജയന്‍ മാസ്റ്റര്‍, കെ.ജി.പ്രദീപ് കുമാര്‍, നഗരസഭാ അദ്ധ്യക്ഷ പ്രമീള ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സഹ വരണാധികാരിയും, ജില്ലാ ഉപാധ്യക്ഷനുമായ പി.ഭാസി യോഗനടപടികള്‍ നിയന്ത്രിച്ചു.