കരിമ്പ:പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക എന്നാവശ്യപ്പെട്ട് കരിമ്പ പള്ളിപ്പടിയില്‍ സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി യു.ടി രാമകൃഷ്ണന്‍ അദ്ധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ഏരിയാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ദീന്‍, കെ.കോമളകുമാരി,സി.കെ ജയശ്രി തുടങ്ങിയവര്‍ സംസാരിച്ചു. പി.ജി വത്സന്‍ സ്വാഗതവും പി.എസ് രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.