കോട്ടോപ്പാടം: വേനലില്‍ വലഞ്ഞെത്തുന്ന വഴിയാത്രക്കാര്‍ക്ക് കുണ്ട്ലക്കാടില്‍ കുടിവെള്ളമൊരുക്കി കുണ്ട്ലക്കാട് കാരുണ്യ ക്കൂട്ടായ്മ. കുണ്ട്ലക്കാട് സെന്ററില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി ചാരിറ്റി പ്രസിഡന്റ് ലത്തീഫ് രായിന്മരയ്ക്കാര് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്,വൈസ് പ്രസിഡന്റ് ഗോപി പാറക്കോട്ടില്‍,ജോയിന്റ് സെക്രട്ടറി കോടിയില്‍ സാജിദ്,ട്രഷറര്‍ കൃഷ്ണന്‍കുട്ടി ചള്ളപ്പുറത്ത് എന്നിവര്‍ പങ്കെടുത്തു. ചള്ളപ്പുറത്ത് സുകുമാരന്റെ വീട്ടില്‍ നിന്നാണ് പദ്ധതിയിലേക്ക് കുടിവെള്ള മെടുക്കുന്നത്.