തച്ചനാട്ടുകര: പഞ്ചായത്ത് ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘ ടനാ സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. ചെത്തല്ലൂരിസല്‍ നിന്നും ആരംഭിച്ച പ്രകടനം കരിങ്കല്ലത്താണിയില്‍ സമാപിച്ചു.ചെത്തല്ലൂരില്‍ ദേശീയപതാക രാമന്‍കുട്ടി ഗുപ്തന് കൈ മാറി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖമറുലൈല റാലി ഫ്‌ലാഗ്ഓഫ് ചെയ്തു. സി.ജയന്‍ ആമുഖ പ്രസംഗം നടത്തി. ഡോ:സരിന്‍ മുഖ്യ പ്രഭാഷണം നടത്തി. സമാപന പൊതു സമ്മേളനം കരിങ്കല്ലത്താണി യില്‍ വി. കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, കബീര്‍ അന്‍വരി നാട്ടുകല്‍, സി.പി അലവി മാസ്റ്റര്‍, ഉണ്ണീന്‍കുട്ടി സഖാഫി, എം.എസ്. അലവി (മുസ്ലിംലീഗ് ) മുസ്തഫ അശ്‌റഫി കക്കുപ്പടി(സമസ്ത), വി.പി ഹംസ അന്‍സാരി (കെ. എന്‍. എം), ജാഫര്‍ മാസ്റ്റര്‍ കൂമഞ്ചേരികുന്ന് (കേരള മുസ്ലിം ജമാഅത്ത്), ഡോ:അബ്ദുല്‍ വാസിഅ(ജമാഅത്തെ ഇസ്ലാമി), ഷാജഹാന്‍ നാട്ടുകല്‍ (ഐ.എന്‍. എല്‍)ഹഫീസ് പൊന്നേത്ത് (എന്‍.സി.പി), മന്‍സൂര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.