അലനല്ലൂര്‍:സംഭരണം ചെയ്തിട്ടുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ സാമ്പത്തിക നഷ്ടം വരാതെ കൊടുത്ത് തീര്‍ ക്കും വരെ സാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവ സായി ഏകോപനസമിതി എടത്തനാട്ടുകര യൂണിറ്റംഗങ്ങള്‍ അലന ല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.പ്ലാസ്റ്റിക് നിരോ ധനത്തിന്റെ ആവശ്യകത സംബന്ധിച്ച് ജനങ്ങള്‍ക്കും വ്യാപാരി സമൂഹത്തിനും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്ക ണമെന്നും നിവേദനത്തില്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു. വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സെക്രട്ടറി ഉറപ്പ് നല്‍കി. യൂണിറ്റ് പ്രസിഡന്റ് ശമീം കരുവള്ളി,ട്രഷറര്‍ ഹാരിസ് ചേരിയ ത്ത്,മുതിര്‍ന്ന വ്യാപാരി ഉമ്മര്‍ പടുവന്‍പാടന്‍, പഞ്ചായത്തംഗം കെപി യഹിയ,റഷീദ് ഡൗണ്‍ലോഡ്,യൂത്ത് വിംഗ് പ്രസിഡന്റ് അബൂപൂളക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.