അലനല്ലൂര്‍: പിതാവ് മരണപ്പെട്ട സഹപഠിക്ക് സ്‌നേഹവീടൊരുക്കി എടത്തനാട്ടുകര ടി.എ.എം.യു.പി.സ്‌കൂളിലെ കുരുന്നുകളുടെ കരുത ല്‍ മാതൃകയായി. വിദ്യാലയത്തിലെ സ്‌കൗട്ട് & ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന -വണ്‍ വീക്ക് വണ്‍ റുപ്പി – കാരുണ്യ പദ്ധതിയുടെ ഭാഗമായാണ് 800 ലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂ ളിലെ കുട്ടികളുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തി വിദ്യാലയത്തിലെ വീട് ഏറെ ശോച്യാവസ്ഥയിലായിരുന്ന സഹപാഠിയുടെ വീട് പുതുക്കി പണിതത്. വീടിന്റെ ചുമര്‍ സിമന്റ് തേച്ച്, നിലം ടൈല്‍ പതിച്ചു, പെയിന്റിംഗ് നടത്തി. വാതിലുകളും ജനലുകളും സ്ഥാപിച്ച് സുരക്ഷിതമാക്കുകയും ചെയ്തു. സ്‌കൂള്‍ പി.ടി.എ , പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പ്രദേശവാസികളുടെയും നവ മാധ്യമ കൂട്ടായ്മയായ ലൈവ് ഇന്‍ യത്തീംഖാനയും ‘പദ്ധതിക്ക് മികച്ച പിന്‍തുണ നല്‍കി.നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായ സ്‌നേഹവീട് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളും പി.ടി.എ ഭാരവാഹികളും അധ്യാപകരും സന്ദര്‍ശിച്ചു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.അഫ്‌സറ, പി.ടി.എ പ്രസിഡണ്ട് എം.കെ.യാക്കൂബ്, ഹെഡ്മാസ്റ്റര്‍ ടി.കെ.അബൂബക്കര്‍ ,എം .പി .ടി .എ പ്രസിഡണ്ട് എം.റൈഹാനത്ത് ടീച്ചര്‍ ,കണ്‍വീനര്‍ ഹംസ പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.