അലനല്ലൂര്‍:പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് സ്വാന്തന പരിചരണരംഗത്ത് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക, വിദ്യാര്‍ഥികളില്‍ പാലിയേറ്റീവ് സംസ്‌കാരം ഉയര്‍ത്തി ക്കൊണ്ടു വരിക, ഓരോ വീട്ടില്‍ നിന്നും ഓരോ പാലിയേറ്റീവ് കെ യര്‍ വളണ്ടിയര്‍ എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എടത്തനാട്ടു കര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ അലനല്ലൂര്‍ വി.എച്ച്.എസ്.ഇ എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെയും എഎംഎല്‍പി സ്‌കൂള്‍ അലനല്ലൂര്‍ വിദ്യാലയ സേനയുടെയും നേതൃ ത്വത്തില്‍ പാലിയേറ്റീവ് സന്ദേശ റാലി സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ. എന്‍. ഷംസുദ്ദീന്‍ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ ഹിച്ചു .ചടങ്ങില്‍ അലനല്ലൂര്‍ ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ സൈ ദലവി.വി, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍സലാം,വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ സോണിയരാജ് എന്‍ എസ് എസ്. പ്രോഗ്രാം ഓഫീസര്‍ ജയ.പി.എ, അലനല്ലൂര്‍ എഎംഎല്‍പി ഹെഡ്മാസ്റ്റര്‍ സുദര്‍ശന കുമാര്‍,വിദ്യാലയ സേന കോ ഓര്‍ഡിനേറ്റര്‍ നൗഷാദ് പുത്തന്‍കോട്ട് ഷഹര്‍ബാന്‍ ടീച്ചര്‍,എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ഭാരവാഹികളായ,മുഹമ്മദ് സക്കീര്‍.എ, റഷീദ് പല്ലിക്കാടന്‍,റഹീസ് എടത്തനാട്ടുകര, ഷെമീം കരുവള്ളി, ശങ്കരനാരായണന്‍, ജൗഹര്‍സി, ഗഫൂര്‍ സി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ലിയാകത്ത്, ക്ലില്‍ഡ ക്ലബ് അലനല്ലൂര്‍ നവോദയ വയങ്ങല്ലി യുവ ധാര കണ്ണംകുണ്ട് നൈബേയ്‌സ് ക്ലബ്, ജനത ക്ലബ് ബ്ലൈസ് ക്ലബ് പലക്കാഴി, ഭാരവാഹികളായ,സൈഫുള്ളതാണിക്കാടന്‍,ഷനൂബ് കൊടുവള്ളി,അമീര്‍ തോരക്കാട്ടില്‍,ഷരീഫ് മങ്കടകുഴിയില്‍, ജംഷാദ് കീടത്ത്,എന്നിവര്‍ സംബന്ധിച്ചു.