പാലക്കാട്: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ജില്ലാ എംപ്ലോയ് മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 18 ന് രാവിലെ 10 ന് തൊഴില്‍ മേള നടത്തും.ക്രെഡിറ്റ് ഓഫീസര്‍ (+2), ഏജന്‍സി ഡവലപ്‌മെന്റ് മാനേജര്‍ (ഡിഗ്രി)ഏജന്‍സി മാനേജര്‍ (പ്ലസ് ടു, ഡിഗ്രി), അഡൈ്വ സര്‍ (SSLC & ABOVE), ടെലികാളര്‍ ( SSLC & ABOVE), ലൈഫ് മിത്ര (SSLC & ABOVE),സ്ട്രക്ച്ചറല്‍ ഫാബ്രിക്കേറ്റര്‍ (ഐ.ടി.ഐ. സ്ട്രക്ച്ചറല്‍/സ്റ്റീല്‍ ഫാബ്രിക്കേഷന്‍) 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.അലുമിനിയം ഫാബ്രിക്കേറ്റര്‍ (ഐ.ടി.ഐ. അലൂമിനിയം ഫാബ്രിക്കേഷന്‍) 5 വര്‍ഷത്തെ പ്രവൃത്തി പരിചയം. മെഡിക്കല്‍ ഗ്യാസ് ടെക്‌നീഷ്യന്‍ (ITI KNOWLEDGE IN PIPING BRAZING OT & PTS) 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.ഇലക്ട്രിക്കല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്) 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.മെക്കാനിക്കല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്) 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ബയോമെഡിക്കല്‍ എഞ്ചിനീയര്‍ (ബി.ഇ./ബി.ടെക്ക് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്) 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.സേഫ്റ്റി ഓഫീസര്‍ (ബി.ഇ./ബി.ടെക്ക് ഡിപ്ലോമ ഇന്‍ എഞ്ചിനീയറിംഗ്) 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.
സ്റ്റോര്‍ കീപ്പര്‍ (എഞ്ചിനീയറിംഗ്/ഡിപ്ലോമ) 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.സിവില്‍ എഞ്ചിനീയര്‍ (ബി.ഇ./ബി.ടെക്ക് സിവില്‍ എഞ്ചിനീയറിംഗ്) 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.എസ്റ്റിമേഷന്‍ ടെന്‍ഡറിംഗ് എഞ്ചിനീയര്‍ (ബി.ഇ./ബി.ടെക്ക് ഗ്രാജുവേറ്റ്) 4 വര്‍ഷത്തെ പ്രവൃത്തി പരിചയം.ഫക്കേഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് (ഡിഗ്രി), 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ആര്‍ക്കിടെക്ച്ചറല്‍ സെയില്‍സ് (B.ARC GRADUATE) 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.സീനിയര്‍ എച്ച്. ആര്‍ എക്‌സിക്യൂട്ടീവ് (എം.ബി.എ./എം.എസ്.ഡബ്ല്യൂ), 5 വര്‍ഷത്തെ പ്രവൃത്തി പരിചയം. എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. താത്പര്യമുളളവര്‍ ജനുവരി 18 നകം എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18 മുതല്‍ 50 വയസ്സ്. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി ഹാജരാക്കിയാല്‍ മതിയാവും. ഫോണ്‍ : 0491-2505435.