പാലക്കാട്: ഡാമുകളുടെ റിസര്‍വോയറുകളില്‍ നിന്നും മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനായി ജലസേചന വകുപ്പ് നടപ്പിലാ ക്കുന്ന ‘ഡാം ഡീസില്‍റ്റേഷന്‍ പ്രൊജക്ട്’ ജില്ലയിലെ മംഗലം, ചുള്ളി യാര്‍ ഡാമു കളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നു. ഇതില്‍ മംഗലം ഡാമിന്റെ ടെന്‍ഡര്‍ പ്രസിദ്ധീകരിക്കുകയും 2.95 മില്യന്‍ ക്യൂബിക് മീറ്റര്‍ മണ്ണും ചെളിയും നീക്കം ചെയ്യാന്‍ തീരുമാനി ച്ചതായും ശിരുവാണി പ്രോജക്ട് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ അറിയിച്ചു. മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനായി ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് നടപ്പിലാക്കുന്നത്. മൂന്നുവര്‍ഷ ത്തില്‍ പദ്ധതി പൂര്‍ത്തിയാക്കും.
റിസര്‍വോയറിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാ ത്ത രീതിയിലും പരിസ്ഥിതിക്ക് ഹാനികരമാകാത്ത രീതിയിലു മാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലുള്ള ഗതാഗതത്തെ ബാധിക്കുകയോ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയോ ഇല്ല. നിലവിലുള്ള മത്സ്യ കര്‍ഷകരുടെ പുനരധിവാസം ഉറപ്പാക്കും. റിസര്‍വോയറിന്റെ സംഭരണശേഷി പുനസ്ഥാപിച്ച് കുടിവെള്ള ത്തിനും കൃഷിക്കും കൂടുതല്‍ വെള്ളം ലഭ്യമാക്കുക, വരള്‍ച്ചയില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ നിന്നും ആശ്വാസം കണ്ടെത്തുക, മണല്‍, ചെളി തുടങ്ങിയ നിര്‍മാണ വസ്തുക്കളുടെ ദൗര്‍ലഭ്യം പരിഹ രിക്കുക, സര്‍ക്കാരിന് വരുമാനം ലഭ്യമാക്കുക എന്നിവയാണ് പദ്ധതി യിലൂടെ ലഭ്യമാകുന്ന പ്രയോജനങ്ങള്‍. പദ്ധതിയുടെ നടത്തിപ്പി നായി ജില്ലാ കലക്ടര്‍ ചെയര്‍മാനായി മോണിറ്ററിങ് കമ്മിറ്റിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സെക്രട്ടറി ഡോ ബി. അശോക്, വിവിധ സെക്ഷനുകളിലെ ചീഫ് എന്‍ജിനീയര്‍മാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി തയ്യാറാക്കിയത്.
2017 ല്‍ പദ്ധതി തയ്യാറാക്കാന്‍ സാങ്കേതിക സമിതിയും പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ചീഫ് സെക്രട്ടറി ചെയര്‍മാനായി എംപവേര്‍ഡ് കമ്മിറ്റിയും രൂപീകരിച്ചി രുന്നു. പദ്ധതി തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനുമായി സ്റ്റാന്‍ ഡേര്‍ഡ് ഓപ്പറേഷന്‍ പ്രോസീഡ്യൂറം തയ്യാറാക്കിയിരുന്നു. ഗവേഷ ണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1170 മണ്ണ് സാമ്പിളുകള്‍ ശേഖരിച്ച് മണ്ണിന്റെ ഘടന പരിശോധിക്കുകയും പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ച് തയ്യാറാക്കിയ എന്‍വിയോണ്‍മെന്റ് മാനേജ്മെന്റ് പ്ലാന്‍ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാന്‍ എന്നിവ തയ്യാറാക്കുകയും ചെയ്തു. ആഗോള ടെന്‍ഡര്‍ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകളാണ് ഉള്‍ക്കൊള്ളിച്ചിട്ടു ള്ളത്. ടേണ്‍ കീ അടിസ്ഥാനത്തിലാണ് ടെന്‍ഡര്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ തുക രേഖപ്പെടുത്തുന്ന ഏജന്‍സിക്ക് കരാര്‍ നല്‍കും.