മണ്ണാര്‍ക്കാട്: എന്‍സിപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി യോഗം മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ ചേര്‍ന്നു.ജില്ലാ പ്രസിഡന്റ് എ രാമസ്വാമി ഉദ്ഘാടനം ചെയ്തു.നെഹ്‌റു സ്മരണ ജനഹൃദയങ്ങളില്‍ നിലനിര്‍ത്തേണ്ടത് വര്‍ത്തമാന കാലഘട്ടത്തിന്റെ ആവശ്യകതയാ ണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം ചെ യ്ത് ദീര്‍ഘകാലം ജയില്‍വാസം അനുഭവിച്ച മഹാത്മാഗാന്ധിയേയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനേയും തമസ്‌കരിക്കാനുള്ള സം ഘപരിവാര്‍ നീക്കങ്ങളെ ജനം തള്ളിക്കളയണമെന്നും അദ്ദേഹം പറ ഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള പടലത്ത് അധ്യ ക്ഷനായി.സംസ്ഥാന ഭാരവാഹികളായ കാപ്പില്‍ സൈദലവി, ഷൗ ക്കത്തലി കുളപ്പാടം, മോഹന്‍ ഐസക്, രാമകൃഷ്ണന്‍, യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ ഷനിന്‍ മന്ദിരട്, എന്നിവര്‍ സംസാരിച്ചു. പി സി ഹൈദരലി സ്വാഗതവും വിജയ കുമാര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!