അലനല്ലൂര്‍: കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയു ടെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ സംസ്ഥാന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നാളെ രാവിലെ 10ന് ദേശീയപാത പാലക്കാട് പ്രൊജക്ട് ഡയറക്ടര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും.ഗ്രീന്‍ഫീല്‍ഡ് ദേശീയപാത വരുന്നതോടെ സ്ഥലവും വീടും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും കൃഷിയും നഷ്ടപ്പെടു ന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തില്‍ വ്യക്തത വരുത്തണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും വേണ്ട നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് സമരം.നഷ്ടപരിഹാരത്തിന് പുതിയ പാക്കേജ് പ്രഖ്യാപിക്കുക,അലൈന്റ്‌മെന്റിലെ അപാകതകള്‍ പരിഹരിക്കു ക,ജനങ്ങളുടെ ആശങ്ക അകറ്റുക തുടങ്ങിയവയാണ് പ്രധാനമായും കമ്മിറ്റി മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍.
സ്ഥലമേറ്റെടുപ്പിനായുള്ള സര്‍വേ ആരംഭിക്കുന്നതിന് മുന്നോടിയാ യി ജില്ലയില്‍ നടന്ന ഹിയറിംഗില്‍ പലയിടങ്ങളിലും അലൈന്റ്‌മെ ന്റില്‍ മാറ്റം വരുത്തണമെന്നാണ് ഭൂ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നത്. ജില്ലയില്‍ 61.44 കിലോ മീറ്റര്‍ ദൂരത്തിലാണ് പാത നിര്‍മിക്കുന്നത്. ഇതിനായി 277.48 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കക.7.42 ഹെക്ടര്‍ വന ഭൂമിയും ഏറ്റെടുക്കേണ്ടതായി വരും.വീട് ഉള്‍പ്പടെ പൊളിച്ച് മാറ്റേണ്ട സ്ഥിരം കെട്ടിടങ്ങള്‍ 983 ഉം താല്‍ക്കാലിക കെട്ടിടങ്ങള്‍ 788മാണ്. മണ്ണാര്‍ക്കാട് താലൂക്കില്‍ അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കര,കാഞ്ഞിരപ്പുഴ,തച്ചമ്പാറ,കരിമ്പ പഞ്ചായത്തുകളിലെ വിവി ധ വില്ലേജുകളുടെ പരിധിയില്‍പ്പെടുന്ന ഒട്ടേറെ സര്‍വേ നമ്പറുക ളിലായി ആയിരക്കണക്കിന് ആളുകളുടെ വീടും പുരയിടവും കൃ ഷി സ്ഥലവുമെല്ലാമാണ് പാതയ്ക്കായി ഏറ്റെടുക്കുക.
അലനല്ലൂര്‍ പഞ്ചായത്തില്‍ എടത്തനാട്ടുകര ടൗണ്‍ ഭാഗം വരെ പാത കടന്ന് പോകുന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെ ങ്കിലും നഷ്ടപരിഹാര കാര്യത്തില്‍ വ്യക്തത വരുത്താത്തതാണ് ഇര കളുടെ ആശങ്കയെ ആളിക്കത്തിക്കുന്നത്.കഴിഞ്ഞ ദിവസം എടത്ത നാട്ടുകരയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും എന്‍എച്ച് ഉദ്യോ ഗസ്ഥരുടേയും യോഗത്തിലും നഷ്ടപരിഹാരത്തില്‍ തൃപ്തികരമായ മറുപടിയുണ്ടാകാതിരുന്നതോടെയാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേ എടത്തനാട്ടുകര ആക്ഷന്‍ കമ്മിറ്റിയും സമരത്തിനൊരുങ്ങിയത്.
കലക്ടറേറ്റ് ധര്‍ണ വിജയിപ്പിക്കാന്‍ മുണ്ടക്കുന്ന് ജനകീയ കൂട്ടായ്മയു ടെ യോഗം തീരുമാനിച്ചു.സംസ്ഥാന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ട്രഷറര്‍ ഷാജഹാന്‍ കാപ്പില്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ അധ്യക്ഷയായി.ഉമ്മര്‍കുട്ടി കാപ്പില്‍,കെ യൂനസ്, കോമുകുട്ടി,സി എച്ച് അബ്ദുറഹ്മാന്‍ മാസ്റ്റര്‍,സി മുഹമ്മദാലി, സുബൈര്‍ പാറോക്കോട്ടില്‍,സുകുമാരന്‍ മാസ്റ്റര്‍,സി ഷൗക്ക ത്ത ലി,ഉസ്മാന്‍ ചക്കാം തൊടി,പി മനോജ്,നിജാസ് ഒതുക്കുംപുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു.