മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്നലു കളിലും കുട്ടികളെ ഉപയോഗിച്ചും കുട്ടികളെ കയ്യിലേന്തിയുമുള്ള കച്ചവടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ച് ബാലാവകാശ കമ്മിഷന്‍ ഉത്തരവിറക്കി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ് കുമാ ര്‍,അംഗം ശ്യാമളാദേവി എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ് ഉത്തര വ് പുറപ്പെടുവിച്ചത്. രക്ഷിതാക്കള്‍ കുട്ടികളെ വെയിലത്ത് കിടത്തി കച്ചവടം നടത്താനോ കുട്ടികള്‍ നേരിട്ട് കച്ചവടം ചെയ്യാനോ പാടില്ല. കുട്ടികളുടെ സുരക്ഷിതത്വവും ഉത്തമ താല്പര്യങ്ങളും സംരക്ഷിക്കു ന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇതിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 45 ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.സമരമുഖങ്ങളില്‍ കുട്ടികളെ കവചമായി ഉപയോഗിക്കരുതെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെ തിരെ നിയമനടപടി സ്വീകരിക്കണമെന്ന കമ്മിഷന്റെ മുന്‍ ഉത്ത രവ് കര്‍ശനമായി നടപ്പാക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!