മണ്ണാര്‍ക്കാട് : നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കു വേണ്ടി സ്ഥല മേറ്റെടുക്കുമ്പോള് വീടും കെട്ടിടങ്ങളും ഭൂമിയും നഷ്ടപ്പെടുന്നവ ര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലെ അവ്യക്തതയും ആശങ്കയും പരിഹരിക്കണമെന്ന് അമ്പാഴക്കോട് വെച്ച് നടന്ന ബഹുജന കൂട്ടായ്മ ആവശ്യപ്പെട്ടു.ജനപ്രതിനിധികളുടേയും നാഷനല്‍ ഹൈവേ ഉദ്യോ ഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ നാട്ടുകാര്‍ ആശങ്കകള്‍ പങ്കുവെ ക്കുകയും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുകയും ചെയ്തു.അഡ്വ എന്‍ ഷംസുദ്ധീന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെ മ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കല ക്ടര്‍ ജോസഫ് സ്റ്റീഫന്‍ റോബിന്, പ്രോജക്ട് ഡയറക്ടര്‍ വിപിന്‍ മധു, ലെയ്സണ്‍ ഓഫിസര്‍മാരായ ശശികുമാര്‍, അബ്ദുല്‍ റഷീദ്, ഗ്രാമ പ ഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റഫീന മുത്ത നില്, മെമ്പര്‍ കിളയില്‍ ഹംസ മാസ്റ്റര്‍,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പാറശ്ശേരി ഹസ്സന്,താളിയില്‍ ഇപ്പു ,റഷീദ് മുത്തനില്‍,എരുവത്ത് മുഹമ്മദ്,ഷൗക്കത്ത് പുറ്റാനിക്കാട്,പി എം മുസ്തഫ,വി സൈനുദ്ധീന്‍. കെ ജംഷാദ് എം,ഹുസ്സൈന്‍ പുറ്റാനി എന്നിവര്‍ സംസാരിച്ചു.