മണ്ണാര്‍ക്കാട്:അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമര്‍ദനത്തിനരയായി കൊല്ല പ്പെട്ട മധുവിന്റെ മരണം അന്വേഷിച്ച മജിസ്‌ട്രേറ്റിനേയും മുന്‍ അട്ട പ്പാടി നോഡല്‍ ഓഫീസറും നിലവിലെ തിരുവനന്തപുരം കലക്ടറു മായ ജെറോമിക് ജോര്‍ജിനേയും വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി.മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാ ജരാക്കി പരിശോധിക്കണമെന്ന പ്രൊസിക്യൂഷന്‍ ഹര്‍ജിയും കോട തി അംഗീകരിച്ചു.മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന എം രമേശാണ് മധുവിന്റെ മരണകാരണം അന്വേഷിച്ചത്.വിധസമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.ഈ റിപ്പോര്‍ട്ടില്‍ മധു കേ സിന് അനുകൂലമായ നിരവധി കണ്ടെത്തലുകളുണ്ടെന്നാണ് പ്രൊ സിക്യൂഷന്‍ വാദം.അട്ടപ്പാടി നോഡല്‍ ഓഫീസറായിരുന്ന മുന്‍ ഒറ്റ പ്പാലം സബ് കല്കടറും നിലവിലെ തിരുവനന്തപുരം കലക്ടറുമായ ജെ റോമിക് ജോര്‍ജും മധുവിന്റെ മരണം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാ റാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് രണ്ട് റിപ്പോര്‍ട്ടും കോടതി യില്‍ എത്തിച്ചു പരിശോധിക്കുന്നതിനും അന്വേഷണം നടത്തിയ വര്‍ എന്ന നിലയില്‍ ഇരുവരേയും വിസ്തരിക്കാനും കോടതി അനു മതി നല്‍കിയത്.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കോടതിയുടെ തെന്ന് പ്രൊസിക്യൂഷന്‍ അറിയിച്ചു.റിപ്പോര്‍ട്ട് പരിശോധിച്ച ശേഷ മായിരിക്കും ഇരുവരേയും വിസ്തരിക്കുന്ന തീയതി നിശ്ചയിക്കുക. സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ജെറോമിക് ജോര്‍ജിനെ നേര ത്തെ വിസ്തരിച്ചപ്പോള്‍ മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെ ട്ടതെന്ന് തെളിയിക്കുന്ന ചില വിവരങ്ങള്‍ കൈമാറിയിരുന്നു.
news credit manorama news