അലനല്ലൂര്‍: പഞ്ചായത്തിലെ മലയോര മേഖലയായ ഒന്നാം വാര്‍ഡ് ചളവയിലെ വിവിധ ഭാഗങ്ങളില്‍ വനംവകുപ്പ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു.ഒന്നാം വാര്‍ഡ് വികസന സമിതിയുടേയും വാര്‍ഡ് മെമ്പ ര്‍ നൈസി ബെന്നിയുടേയും ഇടപെടലിന്റെ ഭാഗമായാണ് നടപടി.20 ഓളം തെരുവ് വിളക്കുകളാണ് സ്ഥാപിച്ചത്.
ചോലമണ്ണ്, പൊന്‍പാറ, ഓലപ്പാറ,താണിക്കുന്ന്,പിലാച്ചോല തുടങ്ങി യ പ്രദേശങ്ങളില്‍ വന്യ ജീവി ശല്ല്യമുണ്ട്.മലയോര മേഖലയിലെ വന്യമൃഗശല്ല്യമുള്ള പ്രദേ ശങ്ങളില്‍ വനംവകുപ്പ് പഞ്ചായത്തി ന്റെ യും പ്രദേശവാസികളുടേ യും സഹകരണത്തോടെ വിവിധങ്ങളായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കൂടിയാ ണ് തെരുവു വിളക്കുകള്‍ സ്ഥാപിച്ചത്.
മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍.സുബൈര്‍, ഡെപ്യുട്ടി റേഞ്ച് ഫേറസ്റ്റ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, ജയകൃ ഷ്ണന്‍,വാര്‍ഡ് വികസന സമിതി അംഗങ്ങളായ അമീന്‍ മഠത്തൊടി, വി.ഷൈജു,എം.കൃഷ്ണകുമാര്‍,കെ ഗഫൂര്‍,എ വിജേഷ്,എം. അബൂബ ക്കര്‍,പി സുരേഷ് എന്നിവര്‍ സംബന്ധിച്ചു.