അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നാട്ടുക ല്‍ അസിസ്റ്ററ്റ് സബ്ഇന്‍സ്‌പെക്ടര്‍ കെ.ജെ ഷാഹുല്‍ ഹമീദ് ഉദ്ഘടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി അധ്യക്ഷത വ ഹിച്ചു. എടത്തനാട്ടുകര ലഹരി വിരുദ്ധ ജനകീയ സമിതി കണ്‍വീ നര്‍ എന്‍.കെ മുഹമ്മദ് ബഷീര്‍, പി.ടി.എ വൈസ് പ്രസിഡന്റുമാ രായ റസാഖ് മംഗലത്ത്, ഷിഹാബ് വെളുത്തേടത്ത്, എസ്.എം.സി അംഗം നാസര്‍ കാപ്പുങ്ങല്‍, എം.പി.ടി.എ വൈസ് പ്രസിഡന്റ് പി ഫെമിന, മുന്‍ പഞ്ചായത്തംഗം പി അഹമ്മദ് സുബൈര്‍, ഷൈന്‍ ക്ലബ്ബ് പ്രസിഡന്റ് എം.പി നൗഷാദ്, സിവില്‍ പോലീസ് ഓഫീസര്‍ എന്‍ സുഭാഷ്, അധ്യാപകരായ കെ.എം.ഷാഹിന സലീം, സി മുഹമ്മദാലി, ടി.ഹബീബ, കെ.മിന്നത്ത്,എം.പി മിനീഷ, എ.പി ആസിം ബിന്‍ ഉസ്മാന്‍, എം ഷബാന ഷിബില, എന്‍ ഷാഹിദ്‌സ ഫര്‍,എം മാഷിദ എന്നിവര്‍ സംബന്ധിച്ചു. സ്‌കൂള്‍ ആരോഗ്യ മന്ത്രി എന്‍ നിമ ലഹരിവിരുദ്ധപ്രതിജ്ഞ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു.