മലമ്പുഴ: ഇഎഫ്എല്‍,ഇഎസ്എ,ഇഎസ്‌സെഡ് തുടങ്ങിയ നിയമ ങ്ങള്‍ക്കെതിരെയും അനിയന്ത്രിതമായ വന്യജീവി ശല്ല്യത്തിനുമെ തിരെ കിഫ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലമ്പുഴയില്‍ പ്രതിരോധ സദസ്സ് നടത്തി.ഞാറക്കോട് സെന്റ് സെബാസ്റ്റിയന്‍ പാരിഷ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷനായി.കയ്യറ പ്രദേശത്ത് ആന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ നാട്ടുകാര്‍ക്ക് നിയമത്തിന്റെ പിന്‍ബല ത്തില്‍ സംരക്ഷണം നല്‍കിയ കിഫ ജില്ലാ ലീഗല്‍ ടീമിനേയും കോടതിയില്‍ കേസ് നടത്തിയ അഡ്വ.ടൈറ്റസ് ജോസഫിനേയും ആദരിച്ചു.ജില്ലാ ലീഗല്‍ കോ ഓര്‍ഡിനേറ്റര്‍ അഡ്വ.ബേബി പൂവത്തുങ്കല്‍,അഡ്വ.ടൈറ്റസ് ജോസഫ്,സോണി പി ജോര്‍ജ്,ജോമി മാളിയേക്കല്‍,സോണി കൂട്ടിയാനി,സിജോ മാത്യു,കൃഷ്ണന്‍കുട്ടി ,ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.