അലനല്ലൂര്‍: നമുക്കൊരുമിക്കാം ലഹരിക്കെതിരെ എന്ന മുദ്രാവാക്യ വുമായി തിരുവിഴാംകുന്ന് അമ്പലപ്പാറ എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ ത്ഥികളും അധ്യപകരും ചേര്‍ന്ന് ലഹരി വിരുദ്ധ വിളംബര ജാഥ നടത്തി.സ്‌കൂള്‍ പരിസരത്തെ വീടുകളിലെത്തി ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തി.പ്രധാന അധ്യാപിക കെ സി വത്സല, പിടിഎ പ്രസിഡന്റ് കുഞ്ഞയമു,സ്റ്റാഫ് സെക്രട്ടറി ശശികുമാര്‍, അധ്യാപകരായ അബ്ദുല്ല കാപ്പുങ്ങല്‍,സി.അഷ്‌റഫ്,ടി നിജിത്,ഐ സാനിര്‍,വി ഹംസ,സല്‍മ,ഷീന,തസ്ലീന എന്നിവര്‍ പങ്കെടുത്തു.