മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നഗരത്തില്‍ തെരുവു വിചാരണ സമരം നടത്തി.അഴിമതി യും അപമാനവും മുഖമുദ്രയാക്കിയ ജനദ്രോഹ സര്‍ക്കാരാണ് കേര ളത്തിലേതെന്നാരോപിച്ചായിരുന്നു സമരം.ജില്ലാ വൈസ് പ്രസിഡണ്ട് വിനോദ് ചെറാട് ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം യൂത്ത് കോ ണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അധ്യക്ഷനായി.അന്തരിച്ച കോണ്‍ ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിക്ക് സ്മരണാഞ്‌ലികളും പുഷ്പ്പാര്‍ ച്ചനയും അര്‍പ്പിച്ചു.ഭാരത് ജോഡോ യാത്രയില്‍ കേരള പ്രദേശ് കോ ണ്‍ഗ്രസ് പദയാത്രികരായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസി ഡണ്ട് വിനോദ് ചെറാട് ,ജില്ലാ ജനറല്‍ സെക്രട്ടറി പ്രതീഷ് മാധവന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കാസിം ആലായന്‍ എന്നി വരേയും കരാട്ടെ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ വെള്ളി മെഡ ല്‍ നേടിയ സുശീല്‍ കുമാറിനെയും ആദരിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി.നിയോജക മണ്ഡലം ഭാരവാഹികളായ ആഷിക്ക് വറോടന്‍,ഷാനു നിഷാനു, സി ജാദ് അമ്പലപ്പാറ,രാജന്‍ ആമ്പാടത്ത്,മനോജ്.പി,സിനാന്‍ തങ്ങള്‍, സിറാജ് ആലായന്‍,ഹാരിസ് തത്തേങ്ങലം,ആസിഫ് കാപ്പില്‍, പി. ഖാലിദ്,ഗുരുവായൂരപ്പന്‍,ജലീല്‍ കുളമ്പന്‍,സല്‍മാന്‍, ഷനൂബ്, സുബ്ര മണ്യന്‍,മണികണ്ഠന്‍,കണ്ണന്‍ മൈലാംമ്പാടം,അസീര്‍,ബസീം,ഷമീം അക്കര,മുസ്തഫ,ഫൈസല്‍ കൊന്നപ്പടി,രാമദാസ് കുളപ്പാടം തുടങ്ങി യവര്‍ പങ്കെടുത്തു