അലനല്ലൂര്‍: എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നി ന്നുള്ള തുക വിനിയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത മുണ്ടക്കുന്ന് അംഗന വാടി ചൂരിയോട് റോഡ് എന്‍.ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.രണ്ട് ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാര്‍ഡിലെ പ്രധാ നപ്പെട്ട റോഡാണിത്.നാലേ മുക്കാല്‍ ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് മുള്ളത്ത് ലത അധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. മെഹര്ബാന് ടീച്ചര്‍,ബ്ലോക്ക് മെമ്പര്‍മാരായ വി മണികണ്ഠന്,പി ഷാനവാസ് മാസ്റ്റര്‍,പഞ്ചായത്ത് അംഗം അക്ബറലി പാറോക്കോട്ട്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ടി ഹംസപ്പ,റഫീഖ പാറോ ക്കോട്ട്,സി മുഹമ്മദാലി മാസ്റ്റര്‍,കെ ഹരിദാസന്,സി കൃഷ്ണദാസ്, എംപിഎ ബക്കര്‍ മാസ്റ്റര്‍,ടികെ ഷംസുദ്ദീന്,വി ടി ഹംസ മാസ്റ്റര്‍,ഇ സുകുമാരന്‍ മാസ്റ്റര്‍ പി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ സജ്ന സത്താര്‍ സ്വാഗതവും റോഡ് കണ്‍വീനര്‍ സി ഷൗ ക്കത്തലി നന്ദിയും പറഞ്ഞു.