കോട്ടായി: ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സി വില്‍ സര്‍വീസ് മത്സരങ്ങള്‍ കോട്ടായി ജി.എച്ച്.എസ്.എസില്‍ ആ രംഭിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏഴ് മത്സരങ്ങളി ലായി നൂറോളം വകുപ്പുകളിലെ 426 ഉദ്യോഗസ്ഥര്‍ പങ്കടുത്തു. അത്‌ ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഗുസ്തി, ക ബഡി, ഹോക്കി മത്സരങ്ങളാണ് ആദ്യ ദിനത്തില്‍ നടന്നത്. ഉദ്ഘാ ടന പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം ആര്‍. അഭിലാഷ് അധ്യ ക്ഷനായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ. ഉല്ലാസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി എം. രാമചന്ദ്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ഡോ. പി.സി ഏലിയാമ്മ, എം.കെ ആനന്ദം എന്നിവര്‍ സംസാരിച്ചു.

നാളെ മൂന്ന് കേന്ദ്രങ്ങളില്‍ വിവിധ മത്സരങ്ങള്‍

നാളെ (ഒക്‌ടോബര്‍ 27) രാവിലെ ഒമ്പതിന് മൂന്ന് കേന്ദ്രങ്ങളില്‍ വിവി ധ മത്സരങ്ങള്‍ നടക്കും. പുത്തൂര്‍ സ്വാമിസ് സ്മാഷ് പാലക്കാടന്‍സ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍, ലോണ്‍ ടെന്നീസ് മത്സ രങ്ങളും സ്വിമ്മിങ്, ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ കോസ്‌മോ പൊ ളിറ്റല്‍ ക്ലബ്ബിലും ക്രിക്കറ്റ് മത്സരങ്ങള്‍ കോട്ടമൈതാനത്തും ചെസ്സ്, കാരംസ്, പവര്‍ ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ്, ബേസ്ഡ് ഫിസിക്ക് മത്സ രങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലുമാണ് നടക്കു ന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!