അലനല്ലൂര്‍: മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഉന്നത വി ജയം നേടിയ വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പിടിഎ അനുമോദിച്ചു.വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ എന്‍ നിമ,പി പി നിഹ നെസ്‌റിന്‍,വി ഹിമ ഫാത്തിമ,എ ഗ്രേഡ് നേടിയ എം കെ അംന പര്‍വീന്‍,എം.അഫ്‌നിദ,ഫാത്തിമ റഹ്മ,എ അര്‍ജുന്‍,എന്‍ ഹാത്തിം ഹംദാന്‍,സി.ഹസ്‌വ,എന്‍ അഷ്മില്‍,പി.അബീന സൈനാബ് എന്നിവരെയാണ് അനുമോദിച്ചത്.ശാസ്‌ത്രോത്സവത്തില്‍ നാലാം സ്ഥാനം നേടാന്‍ പരിശ്രമിച്ച അധ്യാപകരേയും പിടിഎ ആദരിച്ചു. എം.പി.ടി.എ പ്രസിഡന്റ് കാര്‍ത്തിക കൃഷ്ണ, പി.ടി.എ. വൈസ് പ്രസിഡന്റ് റസാഖ് മംഗലത്ത്, പി.ടി.എ. അംഗം പി.പി. ഉമ്മര്‍ , പ്രധാനാധ്യാപകന്‍ സി.ടി.മുരളീധരന്‍ ,സീനിയര്‍ അസിസ്റ്റന്റ് കെ.എം.ഷാഹിന സലീം, സി.മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!