കോട്ടോപ്പാടം: പ്രൈമറി വിദ്യാലയങ്ങളില്‍ സബ്ജില്ലാ കലോത്സവ ത്തിന് മുന്നോടിയായി നടത്തുന്ന സോണല്‍ കലോത്സവങ്ങളുടെ ഭാഗമായുള്ള അലനല്ലൂര്‍ സോണല്‍ കലോത്സവം നവംബര്‍ 5,08 തീയതികളില്‍ കച്ചേരിപ്പറമ്പ് എ എം.എല്‍ പി സ്‌കൂളില്‍ വെച്ച് നടക്കും.കോട്ടോപ്പാടം അലനല്ലൂര്‍ പഞ്ചായത്തുകളിലെ 27 പ്രൈമറി സ്‌കൂളുകളില്‍ നിന്നായി 600 ഓളം മത്സരാര്‍ത്ഥികള്‍ വിവിധ ഇന ങ്ങളില്‍ പങ്കെടുക്കും.സോണല്‍ കലോത്സവം വിജയിപ്പിക്കുന്ന തിനായി സ്വാഗത സംഘം രൂപീകരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് അക്കര ജസീന ചെയര്‍പേഴ്‌സണും സ്‌കൂള്‍ പ്രധാന അധ്യാപിക ജാസ്മിന്‍ കബീര്‍ ജനറല്‍ കണ്‍വീനറും നൗഫല്‍ താളിയില്‍ പ്രോ ഗ്രാം കണ്‍വീനറുമാണ്.കച്ചേരിപ്പറമ്പ് എഎംഎല്‍പി സ്‌കൂളില്‍ ചേര്‍ന്ന യോഗം കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് എന്‍.കെ. ഹംസ അധ്യക്ഷത വഹിച്ചു.കെ ടി അബ്ദുല്ല,റഷീദ പുളിക്കല്‍,ജാസ്മിന്‍ കബീര്‍,താളിയില്‍ സൈനുദ്ദീന്‍,ഹംസ കുറുമ്പത്തൂര്‍,നൗഫല്‍ താളിയില്‍, കെ.സലാം,ടി.മുനീര്‍,കെ.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.