അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന എഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ്സുകാര്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാലഡ് തയ്യറാക്കി ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പി.രുചിയോടെ കരു ത്തോടെ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് വെജിറ്റബിള്‍ സാലഡ് തയ്യാറാക്കിയത്.പച്ചക്കറികള്‍ വേവിക്കാതെയും പോഷക ഗുണമുള്ള രുചികരമായ ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കാന്‍ കഴി യുമെന്ന് അനുഭവത്തിലൂടെ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ സാധി ച്ചുവെന്ന് അധ്യാപകരായ കെ ബിന്ദു,എ സുജിത്ത് എന്നിവര്‍ പറഞ്ഞു.