മണ്ണാര്‍ക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധ തി നിര്‍വഹണം ഉള്‍പ്പെടെ അവലോകനം ചെയ്യുന്നതിനും സര്‍ക്കാ രും തദ്ദേശ സ്വയംഭരണ വകുപ്പും ആവിഷ്‌കരിച്ച വിവിധ പ്രവര്‍ത്ത നങ്ങള്‍ വിശദീകരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള തദ്ദേശകം 2.0 എന്ന പേരില്‍ ജില്ലാ തല യോഗങ്ങള്‍ ചേരുന്നു. ഒക്ടോബര്‍ 27ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിലാണ് ആദ്യയോഗം. നവംബര്‍ 22 ന് ഉച്ച യ്ക്ക് കാസര്‍ഗോഡ് ചേരുന്ന യോഗത്തോടെ പരിപാടി അവസാ നിക്കും.പാലക്കാട് 28ന് രാവിലെ 10ന് യോഗം ചേരും.

ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തിലാ ണ് നവകേരള തദ്ദേശകം പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ വര്‍ഷം നവകേരള തദ്ദേശകത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലും യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ രണ്ടാം ഘട്ടത്തിനാണ് ഒക്ടോബര്‍ 27 ന് തുടക്കമാവുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ നവകേരള തദ്ദേശകം 2.0 സഹായക രമാകുമെന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.

മാലിന്യപ്രശ്നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെ ടല്‍ നടത്തേണ്ടവരാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാര വാഹികള്‍. പുതിയ വികസന സങ്കല്‍പ്പങ്ങളും പദ്ധതികളും അവ രുമായി ചര്‍ച്ച ചെയ്യുന്നത് നാടിന്റെ മുന്നോട്ടുപോക്കിന് അനിവാ ര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.വാര്‍ഷിക പദ്ധതി നിര്‍വഹ ണത്തിന്റെ അവലോകനം, അതിദാരിദ്രം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ പുരോഗതി, വാതില്‍പ്പടി സേവനം, ശുചിത്വ കേരള ത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, ആയിരത്തില്‍ അഞ്ച് പേര്‍ക്ക് തൊ ഴില്‍ നല്‍കാനുള്ള പദ്ധതിയുടെ പുരോഗതിയും തൊഴില്‍സഭകളും, മനസോടിത്തിരി മണ്ണും ലൈഫ് പദ്ധതിയും, ലഹരിമുക്ത കേരള ത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, കുടുംബശ്രീയും ഷീ സ്റ്റാര്‍ട്ട്സും, ഡിജിറ്റല്‍ ഗവേണന്‍സും ഐഎല്‍ജിഎംഎസും ഫയല്‍ തീര്‍പ്പാ ക്കലും, ആസ്തി രജിസ്റ്റര്‍ പുതുക്കല്‍, ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും യോ ഗത്തിലെ ചര്‍ച്ചകള്‍.എല്ലാ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും സെക്ര ട്ടറിമാരും, ജില്ലാ ആസൂത്രണ സമിതിയുടെ ഭാഗമായ ജില്ലാ കളക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍മാര്‍, ജില്ലാ തല വകുപ്പ് മേധാവിമാര്‍, സര്‍ ക്കാര്‍ പ്രതിനിധി, ഫെസിലിറ്റേറ്റര്‍മാരുമാണ് യോഗത്തില്‍ പങ്കെടു ക്കുന്നത്. സംസ്ഥാനതലത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഓരോ യോ ഗത്തിലും പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!