അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എഎഎല്‍പി സ്‌കൂളില്‍ വി വിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ പിടിഎ കമ്മി റ്റി അനുമോദിച്ചു.സ്‌കൂള്‍ കലോത്സവം,സോണല്‍ വിദ്യാരംഗം സര്‍ ഗോത്സവം,സബ് ജില്ലാ ശാസ്‌ത്രോത്സവം എന്നിവയിലെ വിജയിക ളെയാണ് ഉപഹാരം നല്‍കി അനുമോദിച്ചത്.സ്‌കൂള്‍ മാനേജര്‍ പി ജയശങ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി.എംപിടിഎ പ്രസിഡന്റ് റുക്‌സാന, സ്റ്റാഫ് സെക്രട്ടറി പി ഹംസ,പ്രധാന അധ്യാപകന്‍ പി യൂസഫ്,പിടിഎ വൈസ് പ്രസിഡന്റ് രത്‌നവല്ലി,എംപിടിഎ വൈസ് പ്രസിഡന്റ് ജംഷീന തോട്ടുങ്ങല്‍,കെ ബിന്ദു കമ്മിറ്റി അംഗങ്ങളായ ആരിഫ ,സുനീറ,നജ്മുന്നിസ,ജസീല,സാബിറ,ഷീജ,ഷംല,എസ്ആര്‍ജി കണ്‍ വീനര്‍ പി ജിതേഷ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!