തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തനം തുടങ്ങി.പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുക യാണ് സ്റ്റാര്‍ ക്ലബ്ബിന്റെ ലക്ഷ്യം.പഠനനിലവാരം ഉയര്‍ത്തുന്നതോടൊ പ്പം കുട്ടികള്‍ക്കിടയില്‍ ഗുണകരമായ മത്സരബുദ്ധി വളര്‍ത്തുന്നതി നും ക്ലബ്ബ് പ്രവര്‍ത്തനം സഹായിക്കും.ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങ ളുടെ ഫലമായി സ്‌കൂളിലെ 17 കുട്ടികള്‍ യുഎസ്എസ് കരസ്ഥമാ ക്കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.സ്റ്റാര്‍ ക്ലബ്ബ് ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.80 ശതമാ നത്തിന് മുകളില്‍ മാര്‍ക്കുള്ള 242 വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ പദവി നല്‍കി അനുമോദിച്ചു.പിടിഎ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ സംസാരിച്ചു.സീനിയര്‍ അധ്യാപകന്‍ പിഎസ് പ്രസാദ് സ്വാഗതവും ക്ലബ്ബ് കണ്‍വീനര്‍ റൈഹാന നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!