കല്ലടിക്കോട് : കോഴിക്കോട് നടന്ന സംസ്ഥാന ജൂനിയര്‍ കായിക മേളയില്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണം നേടിയ കെ.എസ് ശ്രീക്കുട്ടിക്ക് ജന്‍മനാടായ കരിമ്പ മൂന്നേക്കറില്‍ സ്വീകരണം നല്‍കി.മീന്‍വല്ലം വാലി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും തുടിക്കോട് വന സംര ക്ഷണ സമിതിയും സംയുക്തമായി നല്‍കിയ പൗര സ്വീക രണം കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ് രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ശ്രീക്കുട്ടിക്ക് ഉപഹാരവും കൈമാറി.ഗ്രാമ പഞ്ചാ യത്തംഗം അനിത സന്തോഷ് അധ്യക്ഷയായി.കരിമ്പ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എച്ച്.ജാഫര്‍, മൂന്നേക്കര്‍ മഹല്ല് ഉസ്താദ് അബുബക്കര്‍ സഖാഫി, ക്ലബ്ബ് പ്രസിഡന്റ് ടി.ആര്‍ രമേഷ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന്‍ മാ ത്യൂസ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!