മണ്ണാര്‍ക്കാട്: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായി രുന്ന യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.തിരുവിഴാം കുന്ന് വട്ടത്തൊടി സ്വദേശി നിയാസിനായാണ് അന്വേഷണം സജീ വമായി നടക്കുന്നത്.ഞായറാഴ്ച രാത്രി ചിറക്കല്‍പ്പടിയില്‍ വെച്ചാണ് രണ്ട് കാറുകളിലെത്തിയ സംഘം നിയാസിനെ ബലമായി പിടിച്ച് കൊണ്ട് പോയത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നുവേ്രത നിയാസിനെ കൊണ്ട് പോയ ത്.തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.യുവാവിനെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ സാമ്പത്തിക ഇടപാടായിരിക്കാ മെന്നാണ് പൊലീസിന്റെ നിഗമനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!