അലനല്ലൂർ: മണ്ണാർക്കാട് ഉപജില്ലാ ശാസ്ത്രോസവം അഡ്വ : എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പതാക ഉയർത്തി. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷയായി.ശാസ്ത്രോൽസവ ലോഗോ രൂപകല്പന ചെയ്ത സുധീർ കുമാർ മാസ്റ്റർക്കുള്ള ഉപഹാരം അഡ്വ: എൻ. ഷം സുദ്ദീൻ സമ്മാനിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ബഷീർ തെക്കൻ, മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി. അനിൽ കുമാർ, പി.ടി.എ. പ്രസിഡന്റ് ഹംസ ആക്കാടൻ, വി.എച്ച്.എസ്.സി പ്രിൻസി പ്പാൾ പി.കെ. ഉഷ, ജി.വി.എച്ച്.എസ്.എസ്. പ്രാധാനാധ്യാപകൻ പള്ള ത്ത് ദാമോദരൻ, അക്കാദമിക് കൗൺസിൽ കൺവീനർ എ.ആർ. രവിശങ്കർ, എ.എം.എൽ.പി. എസ്. അലനല്ലൂർ പ്രാധാനാധ്യാപകൻ കെ.എ. സുദർശനകുമാർ, കെ.എ.എൽ.പി.എസ്. അലനല്ലൂർ പ്രധാ നാധ്യാപിക എം. ചന്ദ്രിക, സ്റ്റാഫ് സെക്രട്ടറി കെ.എ. അബ്ദുൽ മനാഫ്, ജി.വി.എച്ച്.എസ്എസ്. പ്രിൻസിപ്പാൾ യു.കെ. ലത, റിസപ്‌ഷൻ കമ്മറ്റി കൺവീനർ കെ. രാജഗോപാലൻ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!