കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വെള്ളിയാര്‍ പുഴ യിലെ കയത്തില്‍ അകപ്പെട്ട കേഴമാനെ വനപാലകര്‍ രക്ഷപ്പെടു ത്തി കാട്ടില്‍ വിട്ടു.കഴിഞ്ഞ ദിവസമാണ് സംഭവം.പുഴയിലകപ്പെട്ട മാനിനെ കണ്ട പ്രദേശവാസികള്‍ വനംവകുപ്പിനെ വിവരമറിയിക്കു കയായിരുന്നു.കുത്തൊഴുക്കും നല്ല താഴ്ചയുമുള്ള സ്ഥലത്താണ് മാന്‍ അകപ്പെട്ടത്.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവിഴാം കുന്ന്,അമ്പലപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരും ആര്‍ആര്‍ ടിയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. മാനിനെ വലയിട്ട് പിടികൂടി പുഴക്കരയിലേക്ക് ശ്രമകരമായാണ് എത്തിച്ചത്.കാര്യമായ പരിക്കുകളുണ്ടായിരുന്നില്ല. തീറ്റതേടിയെ ത്തിയതോ മറ്റ് വന്യജീവിയെ കണ്ട് പേടിച്ച് ഓടിയെത്തിയോ പുഴ യില്‍ വീണതായിരിക്കാമെന്നാണ് നിഗമനം.മാനിനെ ശിരുവാണി വനത്തില്‍ വിട്ടയച്ചതായി ആര്‍ആര്‍ടി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!