മണ്ണാര്‍ക്കാട്: പട്ടികജാതി വിഭാഗങ്ങളുടെ ഭവനങ്ങള്‍ സമഗ്രവും സുരക്ഷതവുമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പി ക്കുന്നതിനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന സേഫ് പദ്ധതി യിലേയ്ക്ക് അര്‍ഹരായ പട്ടികജാതി കുടുംബങ്ങളില്‍ നിന്നും അ പേക്ഷ ക്ഷണിച്ചു.രണ്ട് ലക്ഷം രൂപയാണ് ഭവന നവീകരണത്തി നായി അനുവദിക്കുന്നത്.
ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളതും 2010 ഏപ്രില്‍ ഒന്നി നു ശേഷം ഭവന പൂര്‍ത്തീകരണം നടത്തിയിട്ടുള്ളതും കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ ഭവന പുനരുദ്ധാരണ ത്തിനോ ഭവന പൂര്‍ത്തീകരണത്തിനോ ധനസഹായം കൈപ്പറ്റാത്ത വരുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം എസ്റ്റിമേറ്റ് ഹാ ജരാക്കേണ്ടതില്ല.മേല്‍ക്കൂര പൂര്‍ത്തീകരണം, ശുചിത്വ ടോയ്ലറ്റ് നിര്‍ മ്മാണം, ഭിത്തികള്‍ ബലപ്പെടുത്തല്‍ വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നവീകരണം, ഫ്ലോറിംഗ് സമ്പൂര്‍ണ്ണ പ്ലാസ്റ്റ റിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ്, പ്ലംബിംഗ് എന്നീ നിര്‍മ്മാണ ഘടക ങ്ങള്‍ക്കാണ് തുക അനുവദിക്കുന്നത്.
ബന്ധപ്പെട്ട ബ്ലോക്ക് /മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേ ക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബ്ലോക്ക്/ജില്ലാ പട്ടിക ജാതി വികസന ഓഫീസുകളില്‍ ബന്ധപ്പെടണം. അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ച്.