കാരാകുറുശ്ശി: പഞ്ചായത്തില്‍ ഹരിതമിത്രം-സ്മാര്‍ട്ട് ഗാര്‍ബേജ് മോ ണിറ്ററിങ് സിസ്റ്റം ആപ്പ്- വിവരശേഖരണവും ക്യുആര്‍ കോഡ് പതി പ്പിക്കലും നടന്നു. ഹരിതകര്‍മ്മ സേനയുടെ മാലിന്യ ശേഖരണ-സം സ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും ഊര്‍ജ്ജിതവുമാക്കു ന്നതിനായി സജ്ജീകരിച്ച ആപ്ലിക്കേഷനാണ് ഹരിതമിത്രം-സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം.മാലിന്യ ശേഖരണം, സംസ്‌കരണം എന്നിവ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള പദ്ധതിയില്‍ പഞ്ചായ ത്തിലെ വീടുകളും സ്ഥാപനങ്ങളും ഉള്‍പ്പെടും.ഓരോ വീട്ടില്‍ നി ന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ എത്രയെന്നും അവയു ടെ സംസ്‌കരണം എങ്ങനെയെന്നും മനസിലാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സാധിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വിലാസം, മാലിന്യ ത്തിന്റെ അളവ്,തരം,റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ എന്നിവ ചോദി ച്ചറിഞ്ഞ് മാപ്പിങ് നടത്തി ഡിജിറ്റലൈസേഷനു ശേഷം ഓരോ വീടി നും സ്ഥാപനത്തിനും പ്രത്യേകം ക്യുആര്‍ കോഡ് പതിപ്പിക്കുന്ന പ്ര വര്‍ത്തനമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ ഏഴ് മുതലാണ് പഞ്ചായത്തില്‍ പദ്ധതി ആരംഭിച്ചത്. സ്മാര്‍ട്ട് ഗാര്‍ബേ ജ് മോണിറ്ററിങ് സിസ്റ്റം ആപ്പ്-വിവരശേഖരണവും ക്യുആര്‍ കോഡ് പതിപ്പിക്കലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ പ്രേമലത ഉദ്ഘാട നം ചെയ്തു.കോഡ് സ്ഥാപിച്ചു കഴിഞ്ഞാല്‍ തൊട്ടടുത്ത മാസം മുതല്‍ മാലിന്യശേഖരണ വിവരവും ഫീസ് ഈടാക്കലും ഡിജിറ്റലൈസ് ആക്കും.ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധി ക്കും.