ഈ സീസണിലെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവ സരം

തിരുവനന്തപുരം: കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പ നിയും സംയുക്തമായി കഴിഞ്ഞ ഖാരിഫ് 2021 സീസണില്‍ 35 കോ ടി രൂപയും റാബി 2021-22 സീസണില്‍ 48 കോടി രൂപയും നഷ്ടപരി ഹാരമായി സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കിയതായി അഗ്രികള്‍ ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ അറിയിച്ചു. ഈ സീസണി ലെ കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും റാ ബി 2022-23 സീസണിലേക്കും വിജ്ഞാപനമായി.

പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വാഴയും മരച്ചീനിയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ, കശുമാവ്, പച്ചക്കറി വിളകള്‍ (വള്ളിപയര്‍, പടവലം, പാവല്‍, കുമ്പ ളം, മത്തന്‍, വെള്ളരി, പച്ചമുളക്) എന്നിവയുമാണ് ജില്ലയില്‍ വിജ്ഞാപനം ചെയ്തിട്ടുള്ളത്. വാഴ -300000, മരച്ചീനി (ശീതകാലം) – 125000, നെല്ല് (ശീതകാലം) – 80000, കശുമാവ് – 60000, പച്ചക്കറി വിളക ള്‍ – 40000 എന്നിങ്ങനെയാണ് ഹെക്ടര്‍ അനുസരിച്ചുള്ള ഇന്‍ഷൂര്‍ തുക. പദ്ധതിയിന്‍ ഓരോ വിളകള്‍ക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കും. ബാക്കി തുക കര്‍ഷകര്‍ അടയ്ക്കണം.പ്രധാനമന്ത്രി വിള ഇന്‍ഷുറ ന്‍സ് പദ്ധതിയില്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ അടിസ്ഥാനമാ ക്കി സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന വിള വിവരത്തിന്റെ അടിസ്ഥാനത്തി ലാണ് വെള്ളക്കെട്ട്, ആലിപ്പഴമഴ, ഉരുള്‍പൊട്ടല്‍, ഇടിമിന്നല്‍ മൂലമു ണ്ടാകുന്ന തീപിടുത്തം, മേഘവിസ്‌ഫോടനം എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുക.

കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഓരോ പഞ്ചാ യത്തിനും വിജ്ഞാപനം ചെയ്തിട്ടുള്ള കാലാവസ്ഥ നിലയത്തില്‍ രേഖപ്പെടുത്തുന്ന കാലാവസ്ഥ വിവരമനുസരിച്ച് വെള്ളപ്പൊക്കം, കാറ്റ് (വാഴ, കശുമാവ്),ഉരുള്‍പൊട്ടല്‍ എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കും. ഒരു സര്‍വ്വേ നമ്പറില്‍ ഒരു വിള ഒന്നില്‍ കൂടുതല്‍ തവണ ഇന്‍ഷുര്‍ ചെയ്യാന്‍ സാധ്യമല്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള കര്‍ഷകര്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയു ടെ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പദ്ധതിയില്‍ ചേരാവുന്നതാ നെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ സീസണിലെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഡിസംബര്‍ 31 വരെ കര്‍ഷകര്‍ക്ക് ചേരാം. ംംം.ുാളയ്യ.ഴീ്.ശി വഴി ഓണ്‍ലൈന്‍ ആയും സി.എസ്.സി ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍, അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ വഴിയും കര്‍ഷകര്‍ക്ക് പദ്ധതി യുടെ ഭാഗമാകാം. ആധാര്‍ കാര്‍ഡ്, നികുതി രസീത്, ബാങ്ക് പാസ്ബു ക്ക്, പാട്ടത്തിന് കൃഷി ചെയ്യുന്നവരാണെങ്കില്‍ പാട്ടകരാര്‍ എന്നിവ യുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവ രങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഭവന്‍, അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ റീജിയണല്‍ ഓഫീസ് (0471 2334493), ടോള്‍ ഫ്രീ നമ്പറാ യ 18004257064 ബന്ധപ്പെടണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!