കാരാകുർശ്ശി :കിളിരാനിയിൽ റബ്ബർ ഷീറ്റ് ഉണ്ടാക്കുന്ന പുകപ്പുര കത്തിനശിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് ഏഴുമണിക്കാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാരും പരിസര വാസികളും ചേർന്ന് തീ അണച്ച തിനാൽ അതിനാൽ വലിയ അപകടം ഉണ്ടായില്ല. 150 ഓളം ഷീറ്റുക ൾ പൂർണ്ണമായും കത്തിനശിച്ചു.പ്രധാന ജങ്ങ്ഷനോട് സമീപത്താണ് ഇബ്രാഹിം പാണക്കാടൻറെ ഉടമസ്ഥതയിലുള്ള റബ്ബർ ഷീറ്റ് ഉണക്കു ന്നപുര ഉള്ളത്. ഷീറ്റ് ഉണ്ടാക്കാനായി ഇട്ടിരുന്ന തീ എങ്ങിനെയോ പടർന്നു പിടിച്ചതാകാമെന്ന് കരുതുന്നു.