കോട്ടോപ്പാടം: ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി തിരു വിഴാംകുന്ന് അമ്പലപ്പാറ തൃക്കളൂര്‍ എഎല്‍പി സ്‌കൂളില്‍ രക്ഷിതാ ക്കള്‍ക്കായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്ത് അംഗം നൂറുല്‍ സലാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി കെ കുഞ്ഞയമ്മു അധ്യക്ഷനായി. സ്‌കൂ ളിലെക്ക് പോര്‍ട്ടബിള്‍ മൈക്ക് സംഭാവന ചെയ്ത അബ്ദുള്ള മാടമ്പാ റ,സ്വദേശ് ക്വിസ് ഉപജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ റസ മെഹ്ബിന്‍ എന്നിവരെ മാനേജര്‍ സിപി മുസ്തഫ ആദരിച്ചു.

മണ്ണാര്‍ ക്കാട് സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫ്രനറ്റ് ഫ്രാന്‍സിസ് ക്ലാസ്സെ ടുത്തു.മുന്‍ അധ്യാപകന്‍ എം.ഹമീദ്,ഒഎസ്എ പ്രതിനിധി അഫ്‌സല്‍ ബാബു,ന്യൂ പവര്‍ ക്ലബ്ബ് പ്രതിനിധി ബിന്‍ഷര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക കെ സി വത്സല സ്വാഗതവും സ്റ്റാഫ് പ്രതിനിധി അബ്ദുള്ള കാപ്പുങ്ങല്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!