മണ്ണാര്‍ക്കാട് : നഗരസഭ ഉഭയമാര്‍ഗം വാര്‍ഡില്‍ കൗണ്‍സിലര്‍ അരു ണ്‍കുമാര്‍ പാലക്കുറുശ്ശിയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ട് നില്‍ക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ടു. ഗൃഹസന്ദര്‍ശന ത്തിലൂടെ ജനങ്ങളുമായി നേരില്‍ സംവദിച്ച് അടുത്ത വര്‍ഷത്തെ വികസന പദ്ധതയില്‍ ജനാഭിപ്രായപ്രകാരമുള്ള പദ്ധതികള്‍ ഉള്‍പ്പെ ടുത്തി നടപ്പിലാക്കുന്നതിനായാണ് ജനസമ്പര്‍ക്കം നടത്തുന്നതെന്ന് കൗണ്‍സിലര്‍ അറിയിച്ചു.കൗണ്‍സിലറുടെ പ്രവര്‍ത്തനത്തില്‍ തൃ പ്തരാണോ,പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കുന്നതിന് പ്രത്യേക ഫോമും ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി മുഹമ്മ ദാലി,വാര്‍ഡ് സിഡിഎസ് അംഗം വിജയം,അംഗനവാടി ടീച്ചര്‍ നഫീസ,എഡിഎസ് അംഗങ്ങളായ ഉമൈബ,ഷഹീദ, പ്രിയ,പൊതു പ്രവര്‍ത്തകന്‍ ടിജോ പി ജോസ്,പി ഖാലിദ്,ഗുരുവായൂരപ്പന്‍,ആസാദ് കക്കാട്ട്,അനീഷ്,അഭിജിത് കൃഷ്ണ എന്നിവര്‍ സംബന്ധിച്ചു.